സബാൻ കോട്ടക്കലിന് തുടർച്ചയായ രണ്ടാം പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സബാൻ കോട്ടക്കലിന് വീണ്ടും പരാജയം. ഇന്ന് ബേക്കൽ സെവൻസിൽ ലക്കി സോക്കർ ആലുവയാണ് സബാൻ കോട്ടക്കലിനെ തോൽപ്പിച്ചത്. സീസണിൽ ആദ്യമായാണ് സബാൻ കോട്ടക്കൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെടുന്നത്. ഇന്നലെ ലിൻഷയോടും സബാൻ പരാജയപ്പെട്ടിരുന്നു. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ലക്കി സോക്കർ ആലുവയുടെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ലക്കി സോക്കർ മികവ് കാണിച്ച് വിജയം സ്വന്തമാക്കി.

നാളെ ബേക്കൽ സെവൻസിൽ ടോപ്പ് മോസ്റ്റ് തലശ്ശേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.