ടോസിന്റെ ഭാഗ്യമില്ല, അൽ മദീനയ്ക്ക് തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയായിരുന്നു അൽ മദീനയ്ക്ക് പെരിന്തൽമണ്ണയിൽ പരാജയം. ഇന്ന് പെരിന്തൽമണ്ണയിൽ നടന്ന പോരിൽ എ വൈ സി ഉച്ചാരക്കടവാണ് അൽ മദീനയെ തോൽപ്പിച്ചത്. ടോസിന്റെ നിർഭാഗ്യമാണ് മദീനയ്ക്ക് തിരിച്ചടിയായത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയിട്ടും ഇരുടീമുകളും തുല്യമായി തന്നെ നിന്നു. അവസാനം ടോസ് വേണ്ടി വന്നു വിജയികളെ കണ്ടെത്താൻ. അവിടെ ഭാഗ്യം എ വൈ സിക്ക് ഒപ്പം നിന്നു.

നാളെ പെരിന്തൽമണ്ണ സെവൻസിൽ മത്സരമില്ല.