ഇൻഡോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

Staff Reporter

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന് ഇൻഡോറിൽ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാനാവാതെ പോയതോടെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര നഷ്ടമാവുകയും ചെയ്യില്ല. വൈകിട്ട് ഏഴ് മണിക്ക് ഇൻഡോറിൽ വെച്ചാണ് മത്സരം.

നാല് മാസത്തെ ഇടവേളക്ക് ശേഷം ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യക്ക് വേണ്ടി ഇന്ന് കളിക്കും. കൂടാതെ ദീർഘ കാലമായി പരിക്കിന്റെ പിടിയിലുള്ള ശിഖർ ധവാൻ ഇന്ന് കെ.എൽ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ സ്ഥാനം ലഭിക്കാതെ പോയ സഞ്ജു സാംസൺ, ചഹാൽ എന്നിവർക്ക് ഇന്നും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യക്കെതിരെ ഒരു പരമ്പര ജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല. കൂടാതെ 2019ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം മലിംഗക്ക് കീഴിൽ ശ്രീലങ്ക കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണവും ശ്രീലങ്ക തോൽക്കുകയായിരുന്നു. ഇതിനൊരു മാറ്റം തേടിയാണ് ശ്രീലങ്ക ഇന്ന് ഇറങ്ങുന്നത്.