ഐ എസ് എല്ലിൽ ഇന്ന് വമ്പന്മാർ നേർക്കുനേർ വരും. കഴിഞ്ഞ തവണത്തെ ഐ എസ് എല്ലിലെ ഫൈനലിസ്റ്റുകളായ എഫ് സി ഗോവയും ബെംഗളൂരു എഫ് സിയും തമ്മിലാണ് ഇന്ന് മത്സരം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. സീസൺ തുടക്കത്തിൽ ഗോവയിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.
ലീഗിൽ ഒന്നാമത് നിൽക്കുന്ന എഫ് സി ഗോവ തുടർ വിജയങ്ങളുമായാണ് ഇന്ന് ബെംഗളൂരുവിൽ എത്തുന്നത്. പക്ഷെ ബെംഗളൂരുവിന് എതിരെ അത്ര മികച്ച റെക്കോർഡ് അല്ല ഗോവയ്ക്ക് ഉള്ളത് എന്നത് അവർക്ക് പ്രശ്നമാണ്. അഞ്ചു തവണ ഇരു ക്ലബുകളും ഏറ്റുമുട്ടിയപ്പോൾ നാലു തവണയും ബെംഗളൂരു ആയിരുന്നു വിജയിച്ചത്.
ബെംഗളൂരു എഫ്സി ഈ സീസണിൽ പതിവ് ഫോമിൽ അല്ല. ഇപ്പോൾ നാലാം സ്ഥാനത്താണ് ബെംഗളൂരു ഉള്ളത്. ഗോളടിയിലും ബെംഗളൂരു പിറകിലാണ്. ആകെ 11 ഗോളുകൾ മാത്രമെ ബെംഗളൂരു ഇതുവരെ സ്കോർ ചെയ്തിട്ടുള്ളൂ.