കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ പതിനാല് മുതൽ അരിമ്പ്ര സ്കൂൾ മൈതാനത്ത് നടന്നു വന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഫുട്ബോൾ മേളയ്ക്ക് വിജയകരമായ പര്യവസാനമായി.
ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് അണ്ടർ -17 ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തി സുബ്രതോ മുഖർജി ഇന്റർനാഷണൽ സ്കൂൾ ഫുട്ബോളിൽ മൂന്നു തവണ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുള്ള ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് ഫുൾടീമിന്റെ ബലത്തിൽ കളത്തിലിറങ്ങിയ മൊറയൂർ ഫുട്ബോൾ അക്കാദമി ചാമ്പ്യൻമാരായപ്പോൾ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ടൂർണ്ണമെന്റിന്റെ ഫൈനലിൽ കരുവൻതിരുത്തി ബാങ്കിനെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ന്യൂ സോക്കർ മലപ്പുറം കിരീടം നിലനിർത്തി.
രണ്ട് ടൂർണ്ണമെന്റുകളിലുമായി മുപ്പത്തിരണ്ട് ടീമുകളെ പ്രതിനിധീകരിച്ച് നിരവധി സംസ്ഥാന താരങ്ങളും ദേശീയ-അന്തർദേശീയ താരങ്ങളും ഉൾപ്പെടെ എണ്ണൂറിലധികം മികച്ച കളിയ്ക്കാർ മേളയുടെ ഭാഗമായി,
ഇരു ടൂർണ്ണമെന്റുകളിലെയും ഏറ്റവും മികച്ച താരങ്ങൾക്കുള്ള മനങ്ങറ്റ കുഞ്ഞാലി മെമ്മോറിയൽ ട്രോഫികൾ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്ക്കൂളിന്റെ മണിപ്പൂരി താരം ഷുഹൈബ് അഖ്ത്തറിനും കരുവൻ തിരുത്തി ബാങ്കിന്റെ എം.എം അലി സഫ്വാനും ലഭിച്ചു, മികച്ച ഗോൾകീപ്പർമാർക്കുള്ള പൂക്കോടൻ നാസർ മെമ്മോറിയൽ ട്രോഫികൾ മൊറയൂരിന്റെ അൻസിഫിനും ന്യൂ സോക്കറിന്റെ ആശിഖിനും ലഭിച്ചു, മികച്ച ഡിഫന്റർമാരായി ജി.വി രാജയുടെ ഷിബിൻ ഷാനെയും കരുവൻതിരുത്തി ബാങ്കിന്റെ അഫ്സലിനെയും തിരെഞ്ഞെടുത്തു. സ്കൂൾസ് & അക്കാദമീസ് U17 ടൂർണ്ണമെന്റിൽ മൊറയൂരിന്റെ ജസീലും കരുവൻതിരുത്തി ബാങ്കിന്റെ മുഷ്ഫിഖ് റഹ്മാനും ടോപ് സ്കോറർ അവാർഡുകൾക്ക് അർഹരായി.സി.സി നാടിക്കുട്ടി മെമ്മോറിയൽ പ്ലയർ ഓഫ് ഫൈനൽ മാച്ച് അവാർഡുകൾ മൊറയൂരിന്റെ ജസീലും ന്യൂ സോക്കറിന്റെ അബ്ദുൽ വാഹിദും നേടി. ഫെയർ പ്ലേ ടീം അവാർഡുകൾ യഥാക്രമം അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജും കരസ്ഥമാക്കി.
എല്ലാ ഓരോ ദിവസങ്ങളിലെയും മത്സരങ്ങൾ വീക്ഷിയ്ക്കാനും കളിക്കാരുമായി പരിചയപ്പെടാനുമായി ജനപ്രതിനിധികളും കായിക താരളും വിവിധ രംഗത്ത് നിന്നുള്ള പൗരപ്രമുഖരും എത്തിച്ചേർന്നിരുന്ന ടൂർണ്ണമെന്റിന്റെ ഗംഭീരമായ സമാപന ചടങ്ങ് ഉത്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു, നാനാക്കൽ മോനുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കേരളാ പോലീസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഫിറോസ് കളത്തിങ്കൽ, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോക്ടർ പി.എം.സുധീർ കുമാർ, കേരളാ ഫുട്ബോൾ അസോസിയേഷൻ സെൻട്രൽ കൗൺസിൽ മെമ്പർ എം.മുഹമ്മദ് സലീം, എം.ഡി.എഫ്.എ ജോ. സെക്രട്ടറി കെ.എ നാസർ,ഡോക്ടർ ഷർജ്ജാൻ അഹമ്മദ്, മൊറയൂ ഗ്രാമ പഞ്ചായത്തഗം എം. മുജീബ് റഹ്മാൻ,എൻ. ഗോപാലൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ,കെ.എം ഹംസ ഹാജി കരുവൻതിരുത്തി ബാങ്ക് സെക്രട്ടറി കെ.ഖാലിദ് ശമീം,എം.മമ്മദ്, പി.അബ്ദുൽ മജീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. യുവ കായികാധ്യാപകരും പരിശീലകരും റഫറിമാരുമായ കെ.ഉനൈസ്, പി.ജാബിർ, പി.ഫാസിൽ, എൻ.അസ്ലം, സാദിഖലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി.ടി.എ.ഭാരവാഹികളായ സി.എ.റഷീദ് എം.മൊയ്തീൻകുട്ടി, എൻ.കെ ഇബ്രാഹിം, പി.ബഷീർ, സുലൈമാൻ അരിമ്പ്ര ജി.വി.എച്ച്.എസ്.എസ്. വി.എച്ച്.എസ്.സി വിഭാഗം പ്രിൻസിപ്പൽ കെ.ജഹ്ഫർ, ഹെഡ്മിസ്ട്രസ്സ് അജിത, അധ്യാപകരായ പി.വി.കൃഷ്ണദാസ് , ബിനോഷ്, അനീഷ്,അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറം പ്രവർത്തകരായ വി.ടി ചെറി സി.സി മണി, ഷറഫലി പുല്ലൻ, മോമി ശിവദാസൻ, എ.കെ സൈദ്, വരിക്കോടൻ അശ്റഫ്, പി.റാഷിദ്, സി.പി ശിബിലി തുടങ്ങിയവർ ടൂർണ്ണമെന്റ് സംഘാടനത്തിന് നേതൃത്വം നൽകി. സമാപന ചടങ്ങിന് അരിമ്പ്ര ജി.വി.എച്ച്.എസ്.എസ്.പി.ടി.എ പ്രസിഡന്റ് സി.ടി അജ്മൽ സ്വാഗതവും മിഷൻ സോക്കർ അക്കാദമി പ്രസിഡന്റ് എം അസ്ലം ഖാൻ നന്ദിയും പറഞ്ഞു.