ലിൻഷാ മണ്ണാർക്കാടിന് സീസണിലെ ആദ്യ തോൽവി

Newsroom

അങ്ങനെ ലിൻഷാ മണ്ണാർക്കാടിന്റെ വിജയ കുതിപ്പിന് അവസാനം. തുടർച്ചയായ ആറു വിജയങ്ങൾക്ക് ശേഷം ലിൻഷാ മണ്ണാർക്കാട് ഇന്ന് പരാജയം രുചിച്ചു. ഇന്ന് ഒതുക്കുങ്ങലിൽ ആയിരുന്നു ലിൻഷയെ റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. രണ്ടാം പാദ സെമിയിൽ വിജയിയ്ച്ചാൽ മാത്രമെ ഇനി ലിൻഷയ്ക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.

നാളെ ഒതുക്കുങ്ങലിൽ മറ്റൊരു സെമിയിൽ ഫിഫാ മഞ്ചേരി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.