റോയൽ ട്രാവൽസ് കോഴിക്കോടിന് സീസണിലെ ആദ്യ തോൽവി ബെയ്സ് പെരുമ്പാവൂർ സമ്മാനിച്ചു

Newsroom

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ആദ്യമായി പരാജയപ്പെട്ടു. ഇന്നലെ പിണങ്ങോട് സെവൻസിൽ നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ ആണ് റോയൽ ട്രാവൽസ് കോഴിക്കോടിനെ വീഴ്ത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബെയ്സ് വിജയിച്ചത്. നിശ്ചിത സമയത്ത് 0-0 എന്നായിരുന്നു സ്കോർ. തുടർന്ന് മത്സരം പെനാൾട്ടിയിൽ എത്തിയപ്പോൾ ആണ് ബെയ്സ് വിജയം ഉറപ്പിച്ചത്‌. ബെയ്സിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.