ഫിഫ മഞ്ചേരിയുടെ കുതിപ്പ് കെ ആർ എസ് കോഴിക്കോട് അവസാനിപ്പിച്ചു

Newsroom

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയുടെ വിജയ കുതിപ്പിന് അവസാനം. ഇന്നലെ പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ആണ് ഫിഫാ മഞ്ചേരിയെ വീഴ്ത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് നിൽക്കുകയായിരുന്ന ഫിഫയ്ക്ക് ഇന്നലെ കെ ആർ എസിന് മുന്നിൽ കാലിടറി. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കെ ആർ എസിന്റെ വിജയം.

നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈം വെച്ചു എങ്കിലും അപ്പോഴും ജയം കണ്ടെത്താൻ ആർക്കും ആയില്ല. അവസാന പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 7-6 എന്ന സ്കോറിനാണ് കെ ആർ എസ് കോഴിക്കോട് വിജയിച്ചത്. ഇന്ന് പിണങ്ങോട് സെവൻസിൽ അഭിലാഷ് കുപ്പൂത്ത് സബാൻ കോട്ടക്കലിനെ നേരിടും.