കെ എൽ രാഹുൽ ഇനി കിംഗ്സ് ഇലവൻ പഞ്ചാബിനെ നയിക്കും

Newsroom

2019 ഐ പി എൽ സീസണായുള്ള ക്യാപ്റ്റനെ കിംഗ്സ് ഇലവൻ പഞ്ചാബ് പ്രഖ്യാപിച്ചു. ഇന്ത്യൻ ഓപണർ കെ എൽ രാഹുൽ ആകും പഞ്ചാബിന്റെ ക്യാപ്റ്റനാവുക. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഐ പി എൽ ലേല ചടങ്ങിൽ ആണ് രാഹുൽ ആയിരിക്കും ടീമിന്റെ ക്യാപ്റ്റൻ എന്ന് കിംഗ്സ് ഇലവൻ പ്രഖ്യാപിച്ചത്.

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ മുൻ ക്യാപ്റ്റൻ അശ്വിനെ കഴിഞ്ഞ മാസം ക്ലബ് ഡെൽഹി കാപിറ്റൽസുമായി ട്രേഡ് ചെയ്തിരുന്നു. 2018 സീസണിൽ 11 കോടി നൽകിയായിരുന്നു രാഹുലിനെ കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിൽ എത്തിച്ചത്.