എൽ ക്ലാസികോയ്ക്ക് മുമ്പായി ബാഴ്സലോണയ്ക്ക് തിരിച്ചടി. ബാഴ്സലോണയുടെ മധ്യനിര താരം ആർതുർ മിലോ നാളെ നടക്കുന്ന എൽ ക്ലാസികോയിൽ കളിക്കില്ല. അവസാന ആഴ്ചകളിൽ പരിക്ക് കാരണം ആർതുർ ബാഴ്സലോണ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഡിയോങ് ആർതുർ കൂട്ടുകെട്ട് മിഡ്ഫീൽഡിൽ മികച്ച താളം കണ്ടെത്തി വരുന്നതിനിടയിലാണ് താരത്തിന് പരിക്ക് പ്രശ്നമായിരിക്കുന്നത്.
ഗ്രോയിൻ ഇഞ്ച്വറിയാണ് ആർതുറിന്റെ പ്രശ്നം. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. താരം എന്ന് തിരിച്ച് കളത്തിൽ എത്തും എന്നും ബാഴ്സലോണ വ്യക്തമാക്കിയിട്ടില്ല. ആർതുർ മാത്രമല്ല ഒസ്മാൻ ഡെംബലെയും നാളെ എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ടാവില്ല. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.
ആണ് കഴിഞ്ഞ ദിവസം പരിക്കേറ്റ് കളം വിട്ടത്. ഹോണ്ടുറാസിനെതിരെ ഉള്ള മത്സരത്തിലായിരുന്നു ആർതറിന് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സബ്സ്റ്റുട്യൂട്ട് ചെയ്ത് മാറ്റി. ആർതറിന്റെ പരിക്കിൽ ആശങ്ക വേണ്ട എന്നാണ് പരിശീലകൻ ടിറ്റെ പറഞ്ഞത്.
ചെറിയ പരിക്ക് മാത്രമാണെന്നും ഉടൻ തന്നെ ആർതർ പൂർണ്ണ ആരോഗ്യവാനാകും എന്നും ടിറ്റെ പറഞ്ഞു. ഇന്നലെ കോപയ്ക്ക് മുമ്പായുള്ള ബ്രസീലിന്റെ അവസാന മത്സരമായിരുന്നു. മത്സരം 7-0ന് വിജയിച്ചു എങ്കിലും ഈ പരിക്ക് ക്യാമ്പിൽ നിരാശ പരത്തി. ഇതിനകം തന്നെ നെയ്മറിനെ പരിക്ക് കാരണം ബ്രസീലിന് നഷ്ടമായിരുന്നു.