ആരാധക കൂട്ടങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കുന്നതിനെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ സന്ദേശ് ജിങ്കൻ രംഗത്ത്. കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനു ശേഷം ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകനെ മെട്രോയിൽ വെച്ച് ഒരു കൂട്ടം മുംബൈ സിറ്റി ആരാധകർ വളഞ്ഞ് നിന്ന് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഈ വീഡിയോ കാണിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് ജിങ്കൻ അഭിപ്രായപ്പെട്ടത്. ഒരു പൊതുസ്ഥലത്ത് വെച്ച് ഒരാളെ അപമനിക്കുന്നത് ശരിയല്ല. തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് നടക്കുമ്പോൾ മാത്രമെ ഇതെത്ര മോശം കാര്യമാണെന്ന് തിരിച്ചറിവ് ഉണ്ടാകു എന്നും ജിങ്കൻ പറയുന്നു. ആരാധകർ തമ്മിലുള്ള വീറും വാശിയും ഒക്കെ ഫുട്ബോളിന് നല്ലതാണ്. എന്നാൽ അത് സ്റ്റേഡിയങ്ങളിൽ അവസാനിക്കണം. തങ്ങൾ ഫുട്ബോൾ താരങ്ങൾ വരെ പരസ്പരമുള്ള പോര് ഫൈനൽ വിസിലോടെ അവസാനിപ്പിക്കാറുണ്ട് എന്നും ജിങ്കൻ ഓർമ്മിപ്പിച്ചു.
— Sandesh Jhingan (@SandeshJhingan) December 6, 2019