ധോണി ടീം വിടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്

Staff Reporter

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ്  2021 സീസണിലെ ഐ.പി.എല്ലിൽ ചെന്നൈ ടീം വിടില്ലെന്ന് അറിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായ ധോണി ടീം വിടില്ലെന്ന് അറിയിച്ചത്.

മഹേന്ദ്ര സിങ് ധോണി 2021ലെ ഐ.പി.എല്ലിൽ എതിർ ടീമിൽ എത്തുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് സോഷ്യൽ മീഡിയ. ധോണി ടീം വിട്ട് പോവില്ലെന്നും അത് ഈ രാജ്യത്ത് ഉള്ള എല്ലാവർക്കും അറിയാമെന്നും സി.എസ്.കെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല. അടുത്ത വർഷത്തെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും ധോണി ഇന്ത്യൻ ടീമിൽ എത്തുകയെന്ന് നേരത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു.