ഡേ നൈറ്റ് ടെസ്റ്റിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സെഷനുകളിൽ പിങ്ക് ബോൾ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുമെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. രണ്ടാമത്തെയും മൂന്നാമത്തെയും സെഷനുകളിൽ ബാറ്റ് ചെയ്യുമ്പോൾ പന്തിന്റെ കാഴ്ച പ്രശ്നം സൃഷ്ട്ടിക്കുമെന്ന് പൂജാര പറഞ്ഞു. ചുവപ്പ് പന്തിൽ ദിവസം മുഴുവൻ കളിച്ചാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പൂജാര പറഞ്ഞു.
പിങ്ക് ബോളിൽ ബാറ്റ് ചെയ്യുമ്പോൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കുമെന്നും കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കുമ്പോൾ അതിനോട് പൊരുത്തപ്പെടുമെന്നും പൂജാര പറഞ്ഞു. വർഷത്തിൽ കൂടുതൽ പിങ്ക് ബോൾ മത്സരങ്ങൾ കളിക്കുന്നതിനോട് താല്പര്യം ഇല്ലെന്നും വർഷത്തിൽ ഒരു പിങ്ക് ബോൾ മത്സരം മതിയെന്നും പൂജാര പറഞ്ഞു. ചുവന്ന പന്ത് ഉപയോഗിച്ചുള്ള ടെസ്റ്റ് ക്രിക്കറ്റിന് തന്നെയാണ് ഇപ്പോഴും പ്രാധാന്യമെന്നാണ് തന്റെ വിശ്വാസമെന്നും പൂജാര പറഞ്ഞു. പിങ്ക് ബോളുകൾ ചുവന്ന ബോളുകളേക്കാൾ കട്ടിയുള്ളതാണെന്നും വേഗത കൂടിയതാണെന്നും പൂജാര പറഞ്ഞു.