ബീച്ച് സോക്കർ ലോകകപ്പ്, ക്വാർട്ടർ ലൈനപ്പായി

Newsroom

പരാഗ്വേയിൽ വെച്ച് നടക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞു. ക്വാർട്ടർ ഫിക്സ്ചറുകളും തീരുമാനമായി. ഇന്ന് നടന്ന മത്സരത്തിൽ ഒമാന്ദ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗലും ക്വാർട്ടറിലേക്ക് കടന്നു. പോർച്ചുഗലിനു വേണ്ടി കൊയിംബ്ര, ബെ മാർടിൻസ്, ലെ മാർടിൻസ് എന്നിവരാണ് ഗോളുകൾ നേടിയത്.

ഇറ്റലി, ബ്രസീൽ, റഷ്യ, സെനഗൽ, സ്വിറ്റ്സർലാന്റ്, ജപ്പാൻ, ഉറുഗ്വേ എന്നിവരാണ് ക്വാർട്ടറിൽ എത്തിയ മറ്റു ടീമുകൾ. നാളെയാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുന്നത്.

ഫിക്സ്ചർ;

ബ്രസീൽ vs റഷ്യ
സെനഗൽ vs പോർച്ചുഗൽ
സ്വിറ്റ്സർലാന്റ് vs ഇറ്റലി
ജപ്പാൻ vs ഉറുഗ്വേ