ആദ്യ അഞ്ചിൽ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഷെഫീൽഡിനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും. പ്രീമിയർ കീഗ് ടേബിളിൽ മുന്നോട്ട് ഒഐയി ആദ്യ അഞ്ചിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ നല്ല ഫോമിൽ ആണ് ഷെഫീൽഡ് ഉള്ളത്. ടേബിളിലും യുണൈറ്റഡിനേക്കാൾ മുന്നിലാണ് ഷെഫീൽഡ് യുണൈറ്റഡ്.

ഇന്ന് മധ്യനിര താരമായ മക്ടോമിനെ ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. മക്ടോമിനെയും പോഗ്ബയും ഇല്ലാത്തതിനാൽ മാറ്റിചൊ, യുവ താരം ഗാർനറോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഫ്രെഡിനൊപ്പം ഇറങ്ങിയേക്കാം. അവസാന ആറു മത്സരങ്ങളിൽ അഞ്ചിലും യുണൈറ്റഡ് ജയിച്ചു എങ്കിലും ലീഗിലെ എവേ മത്സരങ്ങളിൽ യുണൈറ്റഡിന് അത്ര നല്ല റെക്കോർഡ് അല്ല. രാത്രി 10 മണിക്കാണ് ഇന്നത്തെ മത്സരം.