ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് സ്റ്റേഡിയം നിറയും

Staff Reporter

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് സ്റ്റേഡിയം നിറയുമെന്ന് ഉറപ്പായി. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ 50000 ആൾക്കാർ കാളി കാണാൻ എത്തുമെന്നാണ് സംഘടകർ കരുതുന്നത്. നവംബർ 22 മുതൽ 26 വരെയാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് മത്സരം.

17000 ടിക്കറ്റുകൾ ഓൺലൈൻ ആയും മറ്റു ടിക്കറ്റുകൾ അസോസിഷനുകൾ വഴിയും വിറ്റുപോയിട്ടുണ്ട്. ടെസ്റ്റിന്റെ ആദ്യ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജിയും ഉണ്ടാവും. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അഭിനവ് ബിന്ദ്ര, സാനിയ മിർസ, പി.വി സിന്ധു, മേരി കോം എന്നിവരും ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ മത്സരം കാണാൻ ഉണ്ടാവും.