സംസ്ഥാന ജൂനിയർ ഫുട്ബോൾ കിരീടം നേടിയ മലപ്പുറം പരിശീലകൻ ഷാനിലിന് ചരിത്ര നേട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം കോട്ടപ്പടിയിൽ വെച്ച് നടന്ന 45ആമാത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ കഴിഞ്ഞ ദിവസം മലപ്പുറം ജില്ല ചാമ്പ്യന്മാരായിരുന്നു, ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തിരുവനന്തപുരത്തെയാണ് പരാജയപെടുത്തിയത്. കഴിഞ്ഞ വർഷവറും മലപ്പുറം തന്നെയാണ് കിരീടം ചൂടിയത്. കിരീട നേട്ടത്തിൽ പരിശീലകൻ ഷാനിൽ ചരിത്രം കുറിച്ചു. കഴിഞ്ഞ വർഷവും ഷനിൽ തന്നെയാണ് ടീമിന്റെ പരിശീലകൻ. ഇതോടെ KFA നടത്തുന്ന ജൂനിയർ ടൂർണമെന്റിൽ കിരീടം നില നിർത്തുന്ന ആദ്യത്തെ പരിശീലകനായിരിക്കുകയാണ്, അരീക്കോട്കാരനായ ഷാനിൽ.

തന്റെ കുട്ടികളുടെ കഠിനാധ്വാനാവും, dfa യുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റേയും പൂർണ സപ്പോർട്ടും സീനിയർ പ്ലയേഴ്‌സിൽ നിന്നുള്ള നിർദേശങ്ങളും കിരീടം നില നിർത്തുന്നതിന് സഹായിച്ചെന്ന് മുൻ സന്തോഷ്‌ട്രോഫി താരവും കൂടിയായ ഷാനിൽ പറയുകയുണ്ടായി. AIFF D. Grass root തുടങ്ങിയ കോച്ചിംഗ് ലൈസെൻസുകളും, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് MPEd, ചെന്നൈ….. സർവകലാശാലയിൽ നിന്ന് M.Phil , UGC NET എന്നിവ കരസ്ഥമാക്കിയ ഷാനിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ കായികാധ്യാപകനായി ജോലി ചെയ്ത് വരുകയാണ്.

രണ്ട് വർഷം മുൻപ് കർണാടകയിൽ വെച്ച് നടന്ന സൗത്ത് സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ആരോഗ്യ കാർഷിക സർവ്വകലാശാലയെ ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനൽ വരെ എത്തിച്ചത് മുൻ MES മമ്പാട് കോളേജിന്റെ കാളികാരനായിരുന്ന അരീക്കോട്ടുകാരെന്റെ തന്ത്രങ്ങൾ ആയിരുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജാബിറിനെ സഹോദരൻ പരേതനായ ഉബൈദുള്ള ആയിഷാബി ദമ്പദികളുടെ മൂത്ത മകനാണ് ഷാനിൽ, ഭാര്യ സ്വാബിത, ഷാഹിൽ സഹോദരനുമാണ് .