സിംബാബ്വേയുടെ മുന്‍ നായകനും അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹാമിള്ട്ടണ് മസകഡ്സ ഇനി സിംബാബ്വേ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് എത്തിക്കുവാനുള്ള പുതിയ ദൗത്യം ഏറ്റെടുക്കും. 36 വയസ്സുകാരന് മുന്‍ നായകന് നവംബര്‍ 1 മുതല്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പുതിയ ചുമതല കൂടിയുണ്ടാകും. ദേശീയ ബോര്‍ഡ് പുതുതായി സൃഷ്ടിച്ച പദവിയാണ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്. രാജ്യത്തിനകത്ത് കളിക്കളത്തിലും പുറത്തും ക്രിക്കറ്റിനെ വളര്‍ത്തുക എന്നതാവും മസകഡ്സയുടെ ദൗത്യം.
ദേശീയ ടീമുകള്‍ക്ക് കോച്ചും ക്യാപ്റ്റന്മാരും മികച്ച സേവനമാണ് നേതൃത്വത്തില്‍ നയിക്കുക എന്നത് ഉറപ്പാക്കുകയും സീനിയര്‍ ക്രിക്കറ്റ് ടെക്നിക്കല്‍ സ്റ്റാഫുകളുടെ നിയമനം പോലുള്ള കാര്യങ്ങളിലും മസകഡ്സയാവും പ്രധാനമായി കാര്യങ്ങള്‍ ഇനി തീരുമാനിക്കുക.
					












