തോല്‍വി നേരിട്ടുള്ള ഗെയിമുകളിലായിരുന്നുവെങ്കിലും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വീരോചിതമായ പോരാട്ടം പുറത്തെടുത്താണ് രണ്ടാം സ്ഥാനക്കാരായത്. ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം റാങ്കുകാരായ മാര്‍ക്കസ് ഫെര്‍നാല്‍ഡി ഗിഡിയോണ്‍-കെവിന് സഞ്ജയ സുകാമുല്‍ജോ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വിയേറ്റു വാങ്ങിയത്.
35 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 18-21, 16-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വനിത സിംഗിള്‍സ് ഫൈനലില്‍ കരോളിന മരിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി കൊറിയയുടെ സീ യംഗ് ആന്‍ വിജയിയായി. ആദ്യ ഗെയിം മരിന് 21-16ന് വിജയിച്ചുവെങ്കിലും പിന്നീട് സ്പെയിന് താരത്തെ നിഷ്പ്രഭമാാക്കുന്ന പ്രകടനമാണ് യംഗ് പുറത്തെടുത്തത്. സ്കോര്‍: 16-21, 21-18, 21-5.
പുരുഷ വിഭാഗം ഫൈനലില്‍ ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെ 21-19, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി ചൈനയുടെ ചെന്‍ ലോംഗ് കിരീട ജേതാവായി.