രണ്ട് പെനാൾട്ടി നഷ്ടപ്പെടുത്തിയിട്ടും മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ കുറെ കാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗംഭീര വിജയം. ഇന്ന് പ്രീമിയർ ലീഗിൽ നോർവിച് സിറ്റിക്ക് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. കളിയിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് പെനാൾട്ടി നഷ്ടപ്പെടുത്തിയിട്ടും ഈ വിജയം സ്വന്തമാക്കാൻ യുണൈറ്റഡിനായി. ഏറെ കാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കളിയിൽ ഒന്നിൽ കൂടുതൽ ഗോൾ നേടുന്ന എന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.

മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ആദ്യ മക്ടോമിനെയുടെ സ്ട്രൈക്കിലൂടെയാണ് യുണൈറ്റഡ് ഗോൾ നേടിയത്. പിന്നാലെ ലീഡ് ഇരട്ടിയാക്കാൻ പാകത്തിൽ ഒരു പെനാൾട്ടി യുണൈറ്റഡിന് കിട്ടി. പക്ഷെ റാഷ്ഫോർഡ് എടുത്ത് പെനാൾട്ടി നോർവിച് കീപ്പർ ക്രുൽ തടഞ്ഞു.

പിന്നീട് ഡാനിയൽ ജെയിംസിന്റെ പാസിൽ നിന്ന് റാഷ്ഫോർഡ് ആ പെനാൾട്ടി നഷ്ടമാക്കിയതിന്റെ കടം തീർത്ത ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ ഒരു പെനാൾട്ടു കൂടെ യുണൈറ്റഡിന് ലഭിച്ചു. ഇത്തവണം മാർഷ്യൽ ആണ് പെനാൾട്ടി എടുത്തത്. വീണ്ടും ക്രുൽ രക്ഷകനായി. എങ്കിലും രണ്ടാം പകുതിയിൽ മാർഷ്യൽ ഗോൾ കണ്ടെത്തി. കളിയുടെ അവസാനം ഒരു ഗോൾ മക്ടോമിനെയുടെ അബദ്ധം മുതലെടുത്ത് സ്കോർ ചെയ്യാൻ നോർവിചിനായി. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.