ചിലിയൻ താരം അലക്സിസ് സാഞ്ചസിന്റെ പരിക്ക് ഭേദമാകാനുള്ള ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ആഴ്ച കൊളംബിയക്ക് എതിരായ മത്സരത്തിനിടയിലായിരുന്നു സാഞ്ചസിന് പരിക്കേറ്റത്. കൊളംബിയൻ താരം കൊഡ്രാഡോ ചെയ്ത ടാക്കിൾ സാഞ്ചസിന്റെ ലിഗമന്റിന് ആണ് പ്രശ്നമുണ്ടാക്കിയത്. അതുകൊണ്ട് താരത്തിന്റെ ആങ്കിളിൽ ആണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്.
ഈ വർഷം ഇനി സാഞ്ചസിന് കളിക്കാൻ ആവില്ല എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു മാസത്തിലധികം സാഞ്ചസ് പുറത്തിരിക്കേണ്ടി വരും. ഈ സീസൺ തുടക്കത്തിൽ ഇന്റർ മിലാനിലേക്ക് ലോണിൽ എത്തിയ സാഞ്ചസ് ഫിറ്റ്നെസ് വീണ്ടെടുത്ത് ഫോമിലേക്ക് ഉയരുകയായിരുന്നു. അതിനിടയിലാണ് വീണ്ടും പരിക്ക് എത്തിയത്.