യൂറോ 2020 യോഗ്യത മത്സരത്തിന് ഇടയിൽ ഇംഗ്ലണ്ട് കളിക്കാരെ ബൾഗേറിയൻ ആരാധകർ വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെ ബൾഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് രാജിവച്ചു. ബൾഗേറിയൻ പ്രസിഡന്റ് ബോറിസോവ് രാജി ആവശ്യപ്പെട്ടതോടെയാണ് അസോസിയേഷൻ പ്രസിഡന്റ് ആയ മിഹയ്ലോവ് രാജി വച്ചത്.
ഇംഗ്ലണ്ട് എതിരില്ലാത്ത 6 ഗോളിന് ജയിച്ച മത്സരത്തിൽ ഉടനീളം കാണികൾ കുരങ്ങിന്റെ ശബ്ദവും നാസി സല്യൂട്ട് അടക്കം ഉള്ള കാര്യങ്ങൾ ചെയ്തതോടെയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ബൾഗേറിയൻ ആരാധകർക്ക് നേരെ വിമർശനം ഉന്നയിച്ചിരുന്നു. സംഭവം ലോക ശ്രദ്ധ നേടിയതോടെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഇടപെട്ടത്.