ഇന്ത്യൻ ടീം ഛേത്രിയെ അമിതമായി ആശ്രയിക്കുന്നു എന്ന് ഭൂട്ടിയ

Newsroom

ഇന്ത്യൻ ടീം ഛേത്രിയെ അമിതമായി ആശ്രയിക്കുകയാണെന്നും ഇതിന് അവസാനം കണ്ടെത്തണം എന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബെയ്ചുങ് ഭൂട്ടിയ. കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ഡിഫൻസ് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. പക്ഷെ അറ്റാക്കിൽ ആണ് ഇന്ത്യയുടെ പ്രശ്നം. ഛേത്രി അല്ലാതെ ആരും ഇന്ത്യക്കായി ഗോളടിക്കാൻ ഇല്ല എന്ന് ഭൂട്ടിയ പറഞ്ഞു.

ഛേത്രിക്ക് ഒപ്പം ഗോൾ കണ്ടെത്താൻ പറ്റുന്നവരെ ഇന്ത്യ കണ്ടെത്തണം. ഇപ്പോൾ ഛേത്രി ഗോളടിക്കാത്ത മത്സരങ്ങളിൽ വിജയ ഗോൾ കണ്ടെത്തുക വളരെ പ്രയാസകരമാണെന്നും ഭൂട്ടിയ പറഞ്ഞു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ ശ്രദ്ധ കൊടുക്കേണ്ടത് ഈ കാര്യത്തിൽ ആണെന്നും ഭൂട്ടിയ പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങൾ നോക്കുകയാണെങ്കിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ എളുപ്പത്തിൽ ജയിക്കേണ്ടതാണെന്നും ഭൂട്ടിയ പറഞ്ഞു.