കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫൈനൽ ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കാലികറ്റ് യൂണിവേഴ്സിറ്റിയിലെ ഡി സോൺ ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ എം ഡി കോളേജ് പഴഞ്ഞി, സെന്റ് തോമസ് കോളേജ് തൃശ്ശൂരിനെ നേരിടും. കഴിഞ്ഞ സീസണിലെ ഡി സോൺ റണ്ണേഴ്സ് അപ്പായിരുന്ന എം ഡി കോളേജ് ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ഇന്നലെ നടന്ന സെമി ഫൈനലിൽ ക്രൈസ്റ്റ് കോളേജിനെ തോൽപ്പിച്ചാണ് എം ഡി കോളേജ് ഫൈനലിൽ എത്തിയത്. സെമിയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എം ഡി കോളേജിന്റെ ജയം. അനസാണ് എം ഡി കോളേജിനു വേണ്ടി ഗോൾ നേടിയത്.

ശ്രീ കേരളവർമ്മ കോളേജിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സെന്റ് തോമസ് കോളേജ് ഫൈനലിൽ എത്തിയത്
ശ്രീകുട്ടൻ ആയിരുന്നു സെമിയിലെ സെന്റ് തോമസിന്റെ ഗോൾ സ്കോറർ. ഇന്ന് വൈകിട്ട് 3.30നാണ് ഫൈനൽ നടക്കുക.