“2013ൽ ബാഴ്സലോണ വിടാൻ ആഗ്രഹിച്ചിരുന്നു” – മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താൻ മുമ്പ് ബാഴ്സലോണ വിടാൻ തീരിമാനിച്ചിരുന്നു എന്ന് സമ്മതിച്ച് ലയണൽ മെസ്സി. 2013-14 സീസണിൽ ആയിരുന്നു താൻ ബാഴ്സലോണ വിടാൻ തീരുമാനിച്ചത്. സ്പെയിനിൽ നിന്ന് തന്നെ പോകണം എന്നായിരുന്നു അന്ന് ആഗ്രഹം മെസ്സി പറഞ്ഞു. അന്ന് മെസ്സി നേരിട്ട നികുതി പ്രശ്നമായിരുന്നു മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. തനിക്ക് അന്ന് നീതി കിട്ടിയില്ല എന്ന് തോന്നി എന്നും എസ്സി പറഞ്ഞു.

എന്നാൽ ഇനി ക്ലബ് വിടില്ല എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണയിൽ തന്നെ വിരമിക്കാൻ ആണ് തന്റെ ആഗ്രഹം. അത് നടക്കും എന്നും ബാഴ്സലോണ തന്റെ കുടുംബം ആണെന്നും മെസ്സി പറഞ്ഞു. ചെറുപ്പം മുതൽ അർജന്റീനയിൽ കളിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ കുടുംബമാണ് മുഖ്യമെന്നും അതുകൊണ്ട് ബാഴ്സലോണ വിട്ടു പോകില്ല എന്നും മെസ്സി ആവർത്തിച്ചു.