സെഞ്ചുറി നേടി വിഷ്ണു വിനോദ്, കേരളത്തിന് വമ്പൻ ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെയിൽ കേരളത്തിന് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഛത്തിസ്ഗഡിനെയാണ് കേരളം 65 റൺസിന് തോൽപ്പിച്ചത്. കേരളത്തിന് വേണ്ടി സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ പ്രകടനവും 4 വിക്കറ്റ് വീഴ്ത്തിയ നിധീഷിന്റെ ബൗളിങ്ങുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ട്ടപെട്ട ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് എടുത്തത്. ഒരിക്കൽ കൂടി ക്യാപ്റ്റൻ റോബിൻ ഉത്തപ്പ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ 91 പന്തിൽ നിന്ന് 123 റൺസ് നേടിയ വിഷ്ണു വിനോദ് ആണ് കേരത്തിന്റെ രക്ഷക്കെത്തിയത്. 56 റൺസ് എടുത്ത അസ്ഹറുദീനും 34 വീതം റൺസ് എടുത്ത ജലജ് സക്‌സേനയും സച്ചിൻ ബേബിയും വിഷ്ണു വിനോദിന് മികച്ച പിന്തുണ നൽകി.

തുടർന്ന് 297 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഡ് 46 ഓവറിൽ 231 റൺസിന് എല്ലാരും പുറത്താവുകയായിരുന്നു. 77 റൺസ് എടുത്ത അഷുറ്റോഷ്‌ സിങ്ങും 56 റൺസ് യൂദത്ത ജിവൻജോട്ട് സിങ്ങും മാത്രമാണ് ഛത്തീസ്ഗഡ് നിരയിൽ പൊരുതിയത്. കേരളത്തിന് വേണ്ടി വാര്യറും ആസിഫും മൂന്ന് വിക്കറ്റ് വീതവും നിധീഷ് നാല് വിക്കറ്റും വീഴ്ത്തി.