30 കൊല്ലങ്ങൾക്ക് ഇടയിലെ ഏറ്റവും മോശം തുടക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ഇത് ഏറ്റവു മോശം തുടക്കാണ്. ഇന്നലെ ആഴ്സണലിനോട് സമനില വഴങ്ങിയതോടെ ലീഗിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ യുണൈറ്റഡിന് ആകെ ഉള്ളത് ഒമ്പതു പോയന്റാണ്. വിജയിച്ചത് ആകെ രണ്ട് മത്സരങ്ങൾ. പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ഇത്തരമൊരു ദുരിതത്തിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിട്ടില്ല.

1989-90 സീസണിലാണ് അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും രണ്ടക്ക പോയന്റിലേക്ക് എത്താതിരുന്നത്.മൗറീനോയുടെയും മോയിസിന്റെയും കീഴിൽ വരെ ഇതിലും പോയന്റുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു. അവസാന 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ വിജയിച്ചത് 2 മത്സരങ്ങൾ മാത്രമാണ്.