അഞ്ജു ജൈന്‍ പാക്കിസ്ഥാനിലേക്കില്ല, താത്കാലിക ടീം മാനേജ്മെന്റിനെ തേടി ബംഗ്ലാദേശ്

Sports Correspondent

പാക്കിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തുന്ന ബംഗ്ലാദേശ് വനിത ടീമിനൊപ്പം മുഖ്യ കോച്ച് അഞ്ജു ജൈന്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചതോടെ താത്കാലിക ടീം മാനേജ്മെന്റിനെ തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അഞ്ജുവും മറ്റ് രണ്ടംഗങ്ങളുമാണ് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുന്‍ മുഖ്യ കോച്ച് ദീപു റോയ് ചൗധരിയെയാണ് ടീം മാനേജ്മെന്റ് പകരം താരമായി ആലോചിക്കുന്നത്.

മൂന്ന് ടി20യും രണ്ട് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 5 മുതലാണ് അരങ്ങേറുന്നത്. ഇന്ത്യന്‍ കോച്ചുകള്‍ പാക്കിസ്ഥാനിലേക്ക് യാത്രയാകാത്തതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അത് നയതന്ത്ര പ്രശ്നമാണെന്നും ടീം മാനേജറും മുന്‍ ബംഗ്ലാദേശ് ഓപ്പണര്‍ ജാവേദ് ഒമര്‍ വ്യക്തമാക്കി.