ഗോളടിച്ചും ചുവപ്പ് വാങ്ങിയും സാഞ്ചെസ്, ഇന്റർ മിലാൻ തന്നെ ഇറ്റലിയിൽ ഒന്നാമത്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ആറാം മത്സരത്തിലും വിജയിച്ച് ഇന്റർ മിലാൻ കുതിപ്പ് തുടരുന്നു. ഇന്ന് സാമ്പ്ഡോറിയയെ ആണ് കോണ്ടെയുടെ ടീം പരാജയപ്പെടുത്തിയത്. പ്രമുഖർക്ക് വിശ്രമം നൽകി ഇന്റർ ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്. മത്സരത്തിൽ 45 മിനുട്ടോളം 10 പേരുമായി കളിച്ചായിരുന്നു ഇന്റർ വിജയം.

മാഞ്ചസ്റ്റർ വിട്ട് ഇന്ററിൽ എത്തിയ ശേഷം ആദ്യമായി ആദ്യ ഇലവനിൽ എത്തിയ സാഞ്ചെസ് ആണ് ഇന്ന് കളിയിൽ ശ്രദ്ധേയ താരമായത്. ആദ്യ പകുതിയിൽ ഇന്റർ മിലാനായി ഗോൾ നേടിയ സാഞ്ചേസ് തന്നെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചുവപ്പ് കണ്ട് പുറത്ത് പോയതും. സാഞ്ചെസിന്റെ ഇന്റർ മിലാനായുള്ള ആദ്യ ഗോളായിരുന്നു ഇത്. സെൻസിയും ഗാഗ്ലിയാർഡിനിയുമാണ് ഇന്ററിന്റെ ഇന്നത്തെ മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ ഇന്റർ മിലാൻ 18 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.