ഏഴാം ജയം ലക്ഷ്യമിട്ട് ലിവർപൂൾ ഇന്ന് ഷെഫീൽഡിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ 6 മത്സരങ്ങളും ജയിച്ച ലിവർപൂൾ ഇന്ന് ഏഴാം ജയം ലക്ഷ്യമിട്ട് ഇന്ന് ഷെഫീൽഡ് യുണൈറ്റഡിന് എതിരെ. ഷെഫീൽഡിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്കാണ് മത്സരം കിക്കോഫ്.

പുതിയതായി ലീഗിലേക്ക് സ്ഥാന കയറ്റം കിട്ടി എത്തിയ ഷെഫീൽഡിന് ഇന്ന് പോയിന്റ് നേടണമെങ്കിൽ കാര്യമായി തന്നെ അധ്വാനികേണ്ടി വരും. ലിവർപൂൾ നിരയിൽ മാനെ നേരിയ പരിക്ക് ഉണ്ടെങ്കിലും കളിക്കാനാണ് സാധ്യത. ഗോളി അലിസൻ ബെക്കർ പരിക്ക് മാറി പരിശീലനം ആരംഭിച്ചിയുണ്ടെങ്കിലും ഇന്ന് അഡ്രിയാൻ തന്നെ കളിക്കാനാണ് സാധ്യത. സസ്‌പെൻഷൻ നേരിടുന്ന ബില്ലി ഷാർപ്പ്  ഇന്നും പുറത്ത് ഇരിക്കേണ്ടി വരും. കീൻ ബ്രയാൻ നേരിയ പരിക്ക് ഉണ്ടെങ്കിലും ഇന്ന് കളിച്ചേക്കും.

സലായും മാനെയും ഫിർമിനോയും അടങ്ങുന്ന ആക്രമണ നിരയെ തടുക്കാൻ ആയാലും വാൻ ഡെയ്ക്, മാറ്റിപ് അടങ്ങുന്ന പ്രതിരോധത്തെ മറികടക്കുക എന്നത് ഷെൽഫീൽഡ് യുണൈറ്റഡിന് വലിയ ജോലി തന്നെയാകും. നിലവിലെ ഫോമിൽ ലിവർപൂൾ ജയിക്കാനാണ് സാധ്യത. മറിച്ചൊരു ഫലം വന്നാൽ അത് ഈ സീസണിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാകും.