പൊതുവേ വാംഅപ്പ് സമയത്ത് പിച്ച് പരിശോധിക്കാറില്ല, മാന്‍ ഓഫ് ദി മാച്ച് പ്രകടനം സന്തോഷം നല്‍കുന്നു

Sports Correspondent

താന്‍ വാംഅപ്പ് സമയത്ത് പിച്ച് പരിശോധിക്കുന്ന താരമല്ലെന്നും സ്ഥിരതയാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന താരമാണെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ബ്യൂറന്‍ ഹെന്‍ഡ്രിക്സ്. ഇന്ന് ഇന്ത്യയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ചായ താരം തന്റെ നാലോവറില്‍ 14 റണ്‍സിനാണ് 2 വിക്കറ്റ് വീഴ്ത്തിയത്. ഇന്ന് തനിക്ക് അനുകൂലമായി കാര്യങ്ങള്‍ വന്ന ദിവസമാണെന്നും താന്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നു താരം വ്യക്തമാക്കി.

ഈ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം ഒട്ടേറെ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇത്തരം പ്രകടനങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നവയാണെന്നും ബ്യൂറന്‍ ഹെന്‍ഡ്രിക്സ് വ്യക്തമാക്കി.