കഴിഞ്ഞ വർഷം പന്ത് ചുരണ്ടാൽ വിവാദത്തിന്റെ പേരിൽ ഒരു വർഷം ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ വീണ്ടും വിവാദത്തിൽ. മുൻ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ ആത്മകഥയിലാണ് വാർണർ പന്തിൽ കൃത്രിമം കാണിച്ചതിനെ ചെല്ലിയുള്ള പരാമർശം ഉള്ളത്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കയ്യിൽ ഒട്ടിച്ച ബാൻഡേജിൽ പന്തിന്റെ ഘടന മാറ്റാൻ പറ്റുന്ന വസ്തുക്കൾ ഒട്ടിച്ച് വെക്കാറുണ്ടെന്ന് വാർണർ തന്നോട് പറഞ്ഞെന്നാണ് അലിസ്റ്റർ കുക്ക് തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയത്. ആഷസ് പരമ്പരക്കിടെ ഇരു ടീമുകളിലെ താരങ്ങൾ തമ്മിൽ ബിയർ കഴിക്കുന്നതിനിടയിലാണ് വാർണർ ഇത് തന്നോട് പറഞ്ഞതെന്നും കുക്ക് വെളിപ്പെടുത്തി.
12 മാസത്തെ വിലക്ക് കഴിഞ്ഞ് ഈ ആഷസ് പാരമ്പരയിലാണ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കാമറൂൺ ബാൻക്രോഫ്റ്റും ഓസ്ട്രേലിയൻ ടീമിൽ ഇടം പിടിച്ചത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1ന് ജയിച്ച ഓസ്ട്രേലിയ ആഷസ് നിലനിർത്തിയിരുന്നു.