റേഡിയോ കമന്ററിക്ക് ഓൾ ഇന്ത്യ റേഡിയോയുമായി കരാറിലെത്തി ബി.സി.സി.ഐ

Staff Reporter

ക്രിക്കറ്റ് മത്സരങ്ങളുടെ റേഡിയോ കമന്ററിക്ക് വേണ്ടി ഓൾ ഇന്ത്യ റേഡിയോയുമായി രണ്ട് വർഷത്തെ കരാറിലെത്തി ബി.സി.സി.ഐ. ഇത് പ്രകാരം ഇന്ത്യയിൽ വെച്ച് നടക്കുന്ന അന്തർദേശീയ മത്സരങ്ങളും ചില പ്രാദേശിക മത്സരങ്ങളും ഓൾ ഇന്ത്യ റേഡിയോയിലൂടെ കമന്ററി ഉണ്ടാവും. ഇന്ത്യൻ വനിത ടീമിന്റെയും മത്സരങ്ങൾ ഇത് പ്രകാരം റേഡിയോയിൽ കമന്ററി ഉണ്ടാവും.

ക്രിക്കറ്റിനെ ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്തിക്കുക എന്ന ലക്‌ഷ്യം വെച്ചാണ് ബി.സി.സി.ഐ ഓൾ ഇന്ത്യ റേഡിയോയുമായി കരാറിൽ ഏർപ്പെട്ടത്. കരാർ പ്രകാരം രഞ്ജി ട്രോഫിയുടെയും ദുലീപ് ട്രോഫിയുടെയും ഫൈനൽ മത്സരങ്ങൾ റേഡിയോയിൽ ഉണ്ടാവും. കൂടാതെ ദേവോധർ ട്രോഫിയിലെ മുഴുവൻ മത്സരങ്ങളും സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയും ഇറാനി കപ്പും വുമൺസ് ചലഞ്ചർ കപ്പും റേഡിയോയിൽ ഉണ്ടാവും.