മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനൻ ഡിഫൻഡർ മാർക്കോസ് റോഹോ ജനുവരിയിൽ ക്ലബ് വിടും എൻ വ്യക്തമാക്കി. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താൻ ഒരുപാട് ശ്രമിച്ചു. എവർട്ടണിലേക്ക് പോകുന്നതിന് അടുത്ത് വരെ എത്തി. പക്ഷെ ക്ലബുമായി ധാരണ ആകാത്തതിനാൽ അത് നടക്കാതെ പോയി എന്ന് റോഹോ പറഞ്ഞു. ഇനി ജനുവരി വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ സ്ഥാനത്തിനായി താൻ പൊരുതി. അത് നടന്നില്ല എങ്കിൽ ജനുവരിയിൽ താൻ ക്ലബ് വിടും. റോഹോ പറഞ്ഞു.
തുർക്കിഷ് ക്ലബായ ഫെനെർബചെയും ഈ ട്രാൻസ്ഫർ വിൻഡോയിൽ റോഹോയെ സിഅൻ ചെയ്യാൻ നോക്കിയിരുന്നു. പക്ഷെ കരാറിൽ എത്താൻ ആയില്ല. 2021 ജൂൺ വരെ താരത്തിന് മാഞ്ചസ്റ്റർ ക്ലബിൽ കരാർ ഉണ്ട്. 28കാരനായ റോഹോ 2014 ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനൊപ്പം യൂറോ കപ്പ്, എഫ് എ കപ്പ്, ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് എന്നിവ റോഹോ നേടിയിട്ടുണ്ട്. എങ്കിലും ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിരമായിരുന്നില്ല റോഹോ.