2019 ലെ മികച്ച പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തു. തുടർച്ചയായ നാലാം വർഷമാണ് യുവന്റസ് സൂപ്പർ സ്റ്റാർ ഈ നേട്ടം സ്വന്തമാക്കുന്നത്. 2015 മുതൽ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ അവാർഡ് റൊണാൾഡോ മാത്രമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് റൊണാൾഡോ ചുവട് മാറ്റിയിരുന്നു.
യുവന്റസിനൊപ്പം തുടർച്ചയായ സീരി എ കിരീടം നേടാൻ യുവന്റസിന് സാധിച്ചു. സീരി എയിൽ 28 ഗോളുകളും താരം അടിച്ചു കൂട്ടിയിരുന്നു. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം പ്രഥമ യുവേഫ നേഷൻസ് ലീഗ് ഉയർത്താനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിരുന്നു. റോമയുടെ പരിശീലകൻ പൗലോ ഫോൺസെസ്ക മികച്ച പരിശികരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ബെൻഫികയുടെ ബ്രൂണോ ലാഞ്ച് മികച്ച പോർച്ചുഗീസ് പരിശീലകനുള്ള അവാർഡ് നേടുകയായിരുന്നു.