പോഗ്ബയ്ക്ക് പരിക്ക്, പകരം ആഴ്സണൽ യുവതാരം ഫ്രാൻസ് ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ പരിക്കേറ്റ് ഫ്രാൻസ് ടീമിൽ നിന്നും പുറത്ത്. ഈ ആഴ്ച നടക്കേണ്ട സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിൽ നിന്നാണ് പോഗ്ബ പുറത്തായിരുക്കുന്നത്‌. സൗത്താമ്പ്ടണെതിരായ മത്സരത്തിനിടയിൽ ആയിരുന്നു പോഗ്ബയ്ക്ക് പരിക്കേറ്റത്. താരം മത്സരത്തിന്റെ അവസാനം പരിക്കിമായാണ് കളിച്ചത്. പോഗ്ബയ്ക്ക് പകരം ആഴ്സണലിന്റെ യുവതാരം മാറ്റോ ഗുന്ദൂസി ആണ് ടീമിൽ എത്തിയിരിക്കുന്നത്‌.

ഫ്രാൻസ് അണ്ടർ 21 ടീമിൽ നിന്നാണ് ഗുന്ദൂസിയുടെ ഈ സീനിയർ ടീമിലേക്കുള്ള വരവ്. കഴിഞ്ഞ ദിവസം നോർത്ത് ലണ്ടൺ ഡെർബിയിൽ ഗുന്ദൂസി ആഴ്സണലിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഗുന്ദൂസിക്ക് ഒപ്പം ഉംറ്റിറ്റിയും ടീമിൽ എത്തി. പരിക്കേറ്റ സെന്റർ ബാക്ക് ലപോർട്ടെയ്ക്ക് പകരമാണ് ഉംറ്റിറ്റി ഫ്രഞ്ച് ടീമിൽ എത്തിയത്.