ആശിഖ് ഉസ്മാൻ ഇനി കൊൽക്കത്ത ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒറ്റപ്പാലത്തിന്റെ സ്വന്തം ഫോർവേഡ് ആയ ഉസ്മാൻ ആഷിഖ് ഇനി കൊൽക്കത്ത ക്ലബിൽ കളിക്കും. കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻ സ്പോർടിംഗ് ആണ് ആഷികിനെ സ്വന്തമാക്കിയിരിക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗ് കളിക്കാൻ വേണ്ടിയാണ് സൈനിംഗ്. അതിനു ശേഷം സെക്കൻഡ് ഡിവിഷനു വേണ്ടി ആഷിഖ് ഉസ്മാൻ തുടരുമോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ സീസണ ഗോകുലം എഫ് സി ജേഴ്സിയിൽ ആയിരുന്നു ആഷിഖ് ഉണ്ടായിരുന്നത്. എന്നാൽ കാര്യമായി തിളങ്ങാൻ ആവാത്തതോടെ ആഷിഖിനെ ഗോകുലം റിലീസ് ചെയ്യുകയായിരുന്നു. 2011 സീസണിൽ വിവാ കേരളയിൽ യുവതാരമായി എത്തിയ ഉസ്മാൻ ആഷിഖിനെ കേരളത്തിലെ ഏറ്റവും മികച്ച യുവ ടാലന്റുകളിൽ ഒന്നായായിരുന്നു കണക്കാക്കിയിരുന്നത്. വിവ കേരളയുടെ അവസാനം വരെ‌ വിവയിൽ ഉണ്ടായിരുന്ന ഉസ്മാൻ ആഷിഖ് അതിനു ശേഷം യുണൈറ്റഡ് സ്പോർട്സിലും പൂനെ എഫ് സിയിലും കളിച്ചിട്ടുണ്ട്. മുമ്പും മുഹമ്മദൻസിൽ താരം കളിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി എഫ് സിക്ക് വേണ്ടിയും ഉസ്മാൻ ബൂട്ടു കെട്ടിയിരുന്നു.