ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷനിലെ ഒന്നാം റൌണ്ട് ലീഗ് മത്സരങ്ങൾ അവസാനിച്ചു. 63 ടീമുകൾ 21 ഗ്രൂപ്പുകളിലായി മത്സരിച്ച ആദ്യ റൗണ്ടിൽ നിന്ന് 34 ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറി. പ്രമുഖ ടീമുകളായ നിസ്സാൻ ഡിജിറ്റൽ (Nissan Digital), ടാറ്റാ എൽഎക്‌സി (Tataelxsi), ടിസിഎസ് (TCS), ക്വസ്റ്റ് ഗ്ലോബൽ (Quest Global), സൺടെക് (Suntec), കെയർസ്റ്റാക്ക് (Carestack), ഇൻഫോബ്ലോക്സ് (Infoblox), ക്യൂബേർസ്ട് (QBurst), പോളസ് (Polus), എച് & ആർ ബ്ലോക്ക് (H & R Block), ആർ ആർ ഡോൺലി (RR Donneley) എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
ഈ ആഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിജയിക്കുന്ന 17 ടീമുകൾ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ചാമ്പ്യൻസ് ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ടത്തിൽ 32 ടീമുകൾ 8 ഗ്രൂപ്പുകളിൽ ആയി മത്സരിച്ചു പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിലേക്കു മുന്നേറും. ഒക്ടോബർ 3 ന് വൈകുന്നേരം 4 മണിക്കാണ് ടൂർണമെന്റ് ഫൈനൽ.
ഒക്ടോബർ 3 വരെ നടക്കുന്ന ടൂർണമെന്റിൽ 70 ഐ ടി കമ്പനികളിൽ നിന്നുള്ള 78 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ജൂലൈ 25, ബുധനാഴ്ച്ച വൈകുന്നേരം5 മണിക്ക് ഐ ടി ജീവനക്കാരും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഉത്‌ഘാടനപ്രദർശന മത്സരത്തോടെയാണ് ടൂര്ണമെന്റ്റ് ആരംഭിച്ചത്.
ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് പുരസ്ക്കാരം നൽകുന്നു. റാവിസ് (Raviz) നൽകുന്ന സമ്മാനത്തോടൊപ്പം സഞ്ചിബാഗ്‌സ് (Sanchi Bags), ഹൈവ് (Hyve), മൈഹോംലികേക്ക് (My Homely Cakes) എന്നിവർ സമ്മാനങ്ങളും ലഭിക്കുന്നതാണ്.
മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്.
റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി നടത്തുന്ന ലക്കി ഡിപ് വിജയിക്കു ലഭിക്കുന്ന സമ്മാനം.