ഇന്ത്യൻ ടീമിന്റെ പരിശീലകനായ രണ്ടു വർഷത്തെ കാലയളവിൽ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റതാണ് ഏറ്റവും നിരാശയേറിയ നിമിഷമെന്ന് രവി ശാസ്ത്രി. ഇന്ത്യൻ പരിശീലകനായി വീണ്ടും രവി ശാസ്ത്രി നിയമിക്കപെട്ടതിന് പിന്നാലെയാണ് ശാസ്ത്രിയുടെ പ്രതികരണം. ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യയുള്ളവരുടെ കൂട്ടത്തിൽ ഏറ്റവും മുൻപിലുണ്ടായിരുന്ന ഇന്ത്യ സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോൽക്കുകയായിരുന്നു.
ലോകകപ്പ് സെമി ഫൈനലിലെ 30 മിനുറ്റ് കളി മറന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ശാസ്ത്രി പറഞ്ഞു. ടൂർണമെന്റിൽ ഉണ്ടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്നും മാറ്റ് ഏതൊരു ടീമിനെക്കാളും മത്സരങ്ങൾ ഇന്ത്യ ജയിച്ച കാര്യവും രവി ശാസ്ത്രി ഓർമ്മിപ്പിച്ചു. സ്പോർട്സിലെ ഒരു മോശം ദിവസം, അല്ലെങ്കിൽ ഒരു മോശം സെഷൻ ആണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ ഇല്ലാതാക്കിയതെന്നും ശാസ്ത്രി പറഞ്ഞു.
ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് രവി ശാസ്ത്രിയെ മാറ്റണമെന്ന് അഭിപ്രായങ്ങൾ ഉയർന്നു വന്നെങ്കിലും ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രിയെ കപിൽ ദേവിന്റെ നേതൃത്തത്തിലുള കമ്മിറ്റി വീണ്ടും നിയമിക്കുകയായിരുന്നു. 2021 നവംബറിൽ നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി.