പരിക്ക്, സ്മിത്ത് ഇനി ലോർഡ്സ് ടെസ്റ്റിൽ കളിക്കില്ല!!

ആഷസിലെ രണ്ടാം ടെസ്റ്റിൽ ഇനി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത് കളിക്കില്ല. കൺകഷൻ നേരിട്ടതിനാലാണ് സ്മിത്തിനെ ഇനി കളിപ്പിക്കണ്ട എന്ന് ഓസ്ട്രേലിയ തീരുമാനിച്ചത്. ക്രിക്കറ്റിലെ പുതിയ നിയമം ഉപയോഗിച്ച് കൺകഷൻ സബ്സ്റ്റിട്യൂട്ടായി സ്മിത്തിന് പകരക്കാരനെ ഓസ്ട്രേലിയ ഇറക്കും. മാർനസ് ലബുസ്ചാഗ്നെ ആയിരിക്കും സ്മിത്തിന് പകരക്കാരനായി ഇനി ബാക്കി ടെസ്റ്റ് കളിക്കുക.

ഇന്നലെ ജോഫ്ര ആർച്ചറിന്റെ ബൗൺസറിൽ ഏറ്റ പരിക്കാണ് ഇപ്പോൾ സ്മിത്തിന് കൺകഷൻ ഉണ്ടാവാൻ കാരണം. ഇന്നലെ കഴുത്തിൽ പന്ത് കൊണ്ട സ്മിത്ത് ആദ്യ കളം വിട്ടിരുന്നു എങ്കിലും പിന്നീട് വീണ്ടും കളത്തിൽ എത്തിയിരുന്നു. ഇന്നലെ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് കരുതിയ സ്മിത്തിന് പക്ഷെ ഇന്ന് തലവേദനയും മറ്റ് ബുദ്ധിമുട്ടുകളും നേരിട്ടതായി ഓസ്ട്രേലിയ അറിയിച്ചു.