കേരള ബ്ലാസ്റ്റേഴ്സും മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ റെഡ് സ്റ്റർ ബെൽഗ്രേഡും തമ്മിൽ സഹകരണം ഉണ്ടാകാൻ സാധ്യത. കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപിക്കാനും ക്ലബുമായി സഹകരിക്കാനും റെഡ് സ്റ്റാർ ഒരുക്കമാണ് എന്നാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും റെഡ് സ്റ്റാർ ബെൽഗ്രേഡുമായി ഇതിനായുള്ള പ്രാഥമിക ഘട്ട ചർച്ചകൾ ആരംഭിച്ചു.
1990ൽ യൂറോപ്യൻ കപ്പ് നേടിയ ടീമാണ് റെഡ് സ്റ്റാർ. ഇപ്പോൾ റെഡ് സ്റ്റാർ യൂറോപ്പിൽ വൻ ശക്തികൾ അല്ലാ എങ്കിലും സെർബിയയിലെ ഏറ്റവും മികച്ച ക്ലബ് തന്നെയാണ് ഇപ്പോഴും റെഡ് സ്റ്റാർ. സെർബിയയിലെ ലീഗ് ചാമ്പ്യന്മാരാണ് റെഡ് സ്റ്റാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വിഡിചിനെ ഒക്കെ വളർത്തി കൊണ്ടു വന്ന ക്ലബ് കൂടിയാണ് റെഡ് സ്റ്റാർ. മുമ്പ് മാഞ്ചസ്റ്റർ സിറ്റി ഉടമകളായ സിറ്റി ഗ്രൂപ്പുമായും കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയിരുന്നു. എങ്കിലും ആ ചർച്ച ഫലം കണ്ടിരുന്നില്ല.