കരീബിയന്‍ പിച്ചുകള്‍ സ്വഭാവം അപ്രവചനീയം

Sports Correspondent

കരീബിയന്‍ മണ്ണിലെ പിച്ചുകളുടെ സ്വഭാവം അപ്രവനീയമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഏത് ടീമാണോ മെച്ചപ്പെട്ട രീതിയില്‍ ഇതുമായി പൊരുത്തപ്പെടുന്നത് അവര്‍ക്കാവും വിജയമെന്നും കോഹ്‍ലി പറഞ്ഞു. ചില പിച്ചുകളില്‍ നിന്ന് വലിയ പേസും ബൗണ്‍സും ലഭിയ്ക്കുമ്പോള്‍ ചില പിച്ചുകള്‍ പതിഞ്ഞ വേഗത്തിലുള്ളതാണെന്നും അവിടെ ക്ഷമയോടെ ബാറ്റ് വീശേണ്ടതായുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

ടി20 പരമ്പരയില്‍ ഏകപക്ഷീയമായ വിജയം കരസ്ഥമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഏകദിനത്തിലും വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയെത്തുന്ന ഇന്ത്യയ്ക്ക് വിന്‍ഡീസ് ടീമിനെക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് കാലാവസ്ഥയാണ്. ഗയാനയിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ പോര്‍ട്ട് ഓഫ് സ്പെയിനിലും കളിയ്ക്കിടെ മഴയെത്തുമെന്നാണ് വിലയിരുത്തല്‍.