രോഹിതിന്റെ റെക്കോർഡിനൊപ്പം ഇനി വിരാട് കോഹ്ലിയും

Newsroom

അന്താരാഷ്ട്ര ട്വി20 ക്രിക്കറ്റിൽ ഒരു റെക്കോർഡിനൊപ്പം കോഹ്ലി ഇന്നലെ എത്തി. അമ്പതിൽ കൂടുതൽ റൺസ് എടുത്ത ഏറ്റവും കൂടുതൽ ഇന്നിങ്ങ്സ് എന്ന റെക്കോർഡിലാണ് കോഹ്ലി എത്തിയത്. ഇന്നലെ വെസ്റ്റിൻഡീസിനെതിരെ അർധ സെഞ്ച്വറി നേടി ആയിരുന്നു കോഹ്ലി പുറത്തായത്. ഈ അർധ സെഞ്ച്വറിയോടെ ട്വി20യിൽ കോഹ്ലി 21 തവണ 50ൽ കൂടുതൽ റൺസ് എടുത്തു എന്നായി.

രോഹൊത് ഷർമ്മയും 21 ഇന്നിങ്സിൽ 50ൽ കൂടുതൽ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ആ രോഹിത് ഷർമ്മയുടെ റെക്കോർഡിനൊപ്പം ആണ് കോഹ്ലി എത്തിയത്. ലോക ട്വി20യിൽ വേറെ ഒരു താരവും ഇതിൽ കൂടുതൽ തവണ 5 അധികം റൺസ് സ്കോർ ചെയ്തിട്ടില്ല. 16 തവണ 50 അധികം റൺസ് നേടിയ ഗുപ്റ്റിൽ ആണ് ഇന്ത്യൻ താരങ്ങൾ പിറകിലായുള്ളത്.

Most 50+ scores in T20Is

21 Rohit Sharma/ V Kohli*
16 M Guptill
15 B McCullum/ C Gayle
14 T Dilshan