ക്ലബ്ബ് റെക്കോർഡ് തകർത്ത് ബ്രയ്ട്ടൻ, വെബ്സ്റ്റർ ഇനി പ്രീമിയർ ലീഗിൽ

na

ചാമ്പ്യൻഷിപ്പിൽ നിന്ന് ഡിഫൻഡറെ സ്വന്തമാക്കി ബ്രയ്ട്ടൻ ഹോവ് ആൽബിയൻ. ബ്രിസ്റ്റൽ സിറ്റിയിൽ നിന്ന് ആഡം വെബ്സ്റ്ററെ ക്ലബ്ബ് റെക്കോർഡ് തുകയായ 20 മില്യൺ പൗണ്ട് നൽകിയാണ് പ്രീമിയർ ലീഗ് ക്ലബ്ബ് ടീമിൽ എത്തിച്ചത്. സെന്റർ ബാക്കാണ്‌ വെബ്സ്റ്റർ.

ഹാരി മക്വയർ യുണൈറ്റഡിൽ പോയാൽ പകരം ലെസ്റ്ററിലേക് മാറാൻ ഒരുങ്ങുന്ന ഡങ്കിന് പകരക്കാരനായാണ് ആഡം വെബ്സ്റ്റർ ബ്രയ്ട്ടനിൽ എത്തുന്നത്. 24 വയസുകാരനായ താരം പോർട്‌സ്മൗത്, ഇപ്സ്വിച് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ 18, അണ്ടർ 19 ടീമുകളുടെയും ഭാഗമായിരുന്നു വെബ്സ്റ്റർ.