ഹീറ്റണ് പകരം ബേർൺലിയിൽ പുതിയ ഗോൾകീപ്പർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസം ബേർൺലി വിട്ട ഹീറ്റണ് പകരം ഒരു ഗോൾകീപ്പറെ ക്ലബ് ടീമിൽ എത്തിച്ചു. ലീഡ്സ് യുണൈറ്റഡ് കീപ്പറായിരുന്നു പീകോക്ക് ഫാരൽ ആണ് ബേർൺലിയിൽ എത്തിയിരിക്കുന്നത്. 22കാരനായ താരത്തെ 3 മില്യൺ നൽകിയാണ് ബേർൺലി സ്വന്തമാക്കിയത്. 22കാരനായ താരം നാലു വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു.

ജോ ഹാർട്ടും നിക്ക് പോപും ബേർൺലിയിൽ ഉള്ളതിനാൽ കൂടുതൽ സമയവും ഫാർൽ ബെഞ്ചിൽ ഇരിക്കേണ്ടി വന്നേക്കാം. ഹാരലിന്റെ സൈനിങ്ങോടെ ഈ ട്രാൻഫ്സർ വിൻഡോയിൽ ബേർൺലി സൈൻ ചെയ്ത താരങ്ങളുടെ എണ്ണം ആറായി. കഴിഞ്ഞ തവണ ലീഗിൽ പതിനഞ്ചാമത് ഫിനിഷ് ചെയ്ത് ബേർൺലി തിരികെ ആദ്യ പത്തിൽ എത്താമെന്ന പ്രതീക്ഷയിലാണ്.