ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. 88 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 44 റണ്‍സ് നേടിയ പീറ്റര്‍ സിഡിലിനെ മോയിന്‍ അലി പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് ഇംഗ്ലണ്ട് തകര്‍ത്തത്. അവസാന വിക്കറ്റില്‍ നഥാന്‍ ലയണിനെ സാക്ഷിയാക്കി തന്റെ ശതകം തികച്ച സ്റ്റീവന്‍ സ്മിത്ത് 74 റണ്‍സാണ് നേടിയത്. സ്റ്റുവര്‍ട് ബ്രോഡാണ് 144 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിനെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീഴ്ത്തിയത്.
സ്റ്റീവന്‍ സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ് 35 റണ്‍സുമായി മറ്റൊരു പ്രധാന സ്കോറര്‍ ആയി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും വിക്കറ്റ് നേടി. ഓസ്ട്രേലിയ 80.4 ഓവറില്‍ 284 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.
ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടോവറില്‍ നിന്ന് ഇംഗ്ലണ്ട് 10 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്. ജേസണ്‍ റോയ് 6 റണ്‍സും റോറി ബേണ്‍സ് 4 റണ്‍സും നേടി പുറത്താകാതെ നില്ക്കുന്നു.