മുൻ ചെൽസി താരമടക്കം രണ്ട് സൈനിംഗ് പൂർത്തിയാക്കി ന്യൂ കാസിൽ

na

ഒരേ സമയം രണ്ട് സൈനിംഗ് പൂർത്തിയാക്കി ന്യൂ കാസിൽ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയിൽ സജീവമായി. ചെൽസി യുവൻ

താരമായിരുന്ന കെയിൽ സ്‌കോട്ട്, ബോൾട്ടനിൽ നിന്ന് ജേക് ട്യൂർണർ എന്നിവരെയാണ് ന്യൂ കാസിൽ സെയിന്റ് ജെയിംസ് പാർക്കിൽ എത്തിച്ചത്.

12 വർഷം ചെൽസി യുവ ടീമുകളിൽ അംഗമായിരുന്ന സ്‌കോട്ട് കരാർ അവസാനിച്ചതോടെ ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ന്യൂ കാസിലിൽ എത്തുന്നത്. 2018 ൽ താരം ചെൽസിക്ക് വേണ്ടി സീനിയർ അരങ്ങേറ്റവും നടത്തി. ഗോൾ കീപ്പറാണ് ട്യൂർണർ.