ലുകാകു നാളെയും കളിക്കില്ല എന്ന് സോൾഷ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യം പ്രകടിപ്പിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു നാളെയും കളിക്കില്ല. ലുകാകുവിന് പരിക്ക് ആണെന്നും അതുകൊണ്ട് കളിക്കാൻ കഴിയില്ല എന്നുമാണ് സോൾഷ്യാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നാളെ ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ ടോട്ടൻഹാമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.

പരിക്ക് കാരണമാണ് ലുകാകുവിനെ കളിപ്പിക്കാത്തത് എന്നാണ് പറയുന്നത് എങ്കിലും താരം ക്ലബ് വിടുന്നതിലാണ് കളിപ്പിക്കാത്തത് എന്ന് വ്യക്തമാണ്. ക്ലബ് മാറാനായി ഇന്റർ മിലാനുമായി സജീവ ചർച്ചയിൽ ആണ് ലുകാകു ഇപ്പോൾ ഉള്ളത്. പ്രീസീസണിൽ ഇതുവരെ ലുകാകുവിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിപ്പിച്ചിട്ടില്ല.