യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആശ്വാസമായ വാർത്തയാണ് അമേരിക്കയിൽ നിന്ന് എത്തുന്നത്. റൊണാൾഡോയ്ക്ക് എതിരായ ബലാത്സംഗ കേസിൽ താരത്തെ ശിക്ഷിക്കാൻ ആവില്ല എന്ന് പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. താരത്തിനെതിരായ കുറ്റം സംശയമറ്റ രീതിയിൽ തെളിയിക്കാൻ ആവില്ല എന്നതിനാലാണ് ഈ കേസി റൊണാൾഡോയ്ക്ക് എതിരെ നടപടികൾ ഉണ്ടാകില്ല എന്ന് വക്കീൽ പറയുന്നത്.
ലാസ് വേഗാസ് പോലീസിന്റെ അന്വേഷണത്തിൽ ഉള്ള കേസിൽ ഇപ്പോഴും അന്തിമ വിധി വന്നില്ല എങ്കിലും കേസ് ഉടൻ അവസാനിക്കും എന്നും സൂചനകൾ ലഭിക്കുന്നു. അമേരിക്കയിൽ ഡി എൻ എ പരിശോധനയ്ക്കായി ഹാജരാകണമെന്ന വാറന്റ് റൊണാൾഡോയ്ക്ക് നിലനിൽക്കുന്നതിനിടയിലാണ് ഈ പുതിയ വാർത്തകൾ വരുന്നത്. അമേരിക്കൻ വനിതയെ 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പീഡിപ്പിച്ചു എന്നാണ് കേസ്. അന്ന് വലിയ തുക നൽകി റൊണാൾഡോ കേസ് ഒതുക്കുകയായിരുന്നു എന്നും ബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന സ്ത്രീ നേരത്തെ പറഞ്ഞിരുന്നു. റൊണാൾഡോ ആരോപണം നിഷേധിച്ചിരുന്നു.