നിക്കി ബട്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി പുതിയ ചുമതല

0
നിക്കി ബട്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി പുതിയ ചുമതല

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ നിക്കി ബട്ടിന് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ചുമതല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫസ്റ്റ് ടീം ഡെവലപ്മെന്റ് ഹെഡായാണ് നിക്കി ബട്ടിനെ നിയമിച്ചിരിക്കുന്നത്. ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ് ടീമിന്റെ പരിശീലകനായിരുന്നു നിക്കി ബട്ട്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വരുന്ന താരങ്ങളെ ഫസ്റ്റ് ടീമിലേക്ക് എത്തിക്കുന്നതിന്റെ ചുമതലയാകും ബട്ടിന്.

സോൾഷ്യാറിന്റെ കീഴിൽ ആയിരിക്കും നിക്കി ബട്ട് പ്രവർത്തിക്കുക. അക്കാദമിയിൽ നിന്ന് ഫസ്റ്റ് ടീമിലേക്ക് താരങ്ങളെ വളർത്തിയെടുക്കുന്ന യുണൈറ്റഡിലെ പതിവ് നിലനിർത്തുക എന്നതാകും ബട്ടിന്റെ ജോലി. 44കാരനായ ബട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനായി നാഞ്ഞൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. ഈ പുതിയ നിയമനത്തിൽ സന്തോഷമുണ്ട് എന്ന് നിക്കി ബട്ട് പറഞ്ഞു.